അങ്ങെനെയൊരു അവാര്‍ഡു ഉണ്ടായതു ഒരു കണക്കിന് നന്നായി എന്ന് പറയാം. പലപ്പോഴും വളെരെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്ത് തിയെട്ടെരിനകതെക്ക് കയറി പടം കണ്ടു തുടങ്ങുംബോളകും ചെയ്തത് മഹാ അബദ്ധമായി എന്ന് മനസ്സിലാവുക. ഈ പടമൊക്കെ സംവിധാനം ചെയ്തവനെയും ഉണ്ടാക്കിയവനയുമൊക്കെ ഒന്ന് കൈവക്കാന്‍ മോഹിക്കുന്ന എത്ര എത്ര സംഭവങ്ങള്‍. നാട്ടിലെ സ്കൂള്‍ പിള്ളേര്‍ സ്കൂള്‍ യുവജനോത്സവങ്ങള്‍ക്ക് തയ്യാറാക്കുന്ന കൊച്ചു നാടകങ്ങളുടെ എഴയലത്തേക്ക് പോലും അടുപ്പിക്കാന്‍ പറ്റാത്ത എത്ര എത്ര "ബ്ലോക്ക് ബസ്റ്റര്‍ " സിനിമകള്‍ (ഒരിക്കല്‍ പോലും റിലീസ് ചെയ്യാത്ത സിനിമകളും ചാനെലുകളില്‍ വരുമ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ ആവുന്ന മാന്ത്രിക വിദ്യ വേറെ). നായകനെ കൊണ്ട് ഉഗ്രന്‍ ഡയലോഗുകള്‍ പറയിപ്പിച്ചു പേരെടുത്ത ഷാജി കൈലാസിന്‍റെ ഓഗസ്റ്റ് 15 എന്ന ചിത്രം ഒന്ന് കാണുക. എന്തിനാണ് ഇങ്ങനെയൊരു കഥ ഉണ്ടാക്കിയതാവോ? വി എസിന്‍റെയും പിണറായിയുടെയും ഇഷ്യൂ ഇറക്കി ഒരു വിവാദ തരങ്ങ്കമുണ്ടാക്കി പടം രക്ഷപ്പെടുത്താനുള്ള ഒരു ശ്രമം നടന്നോ എന്ന് ചെറിയ ഒരു സംശയം. അപ്രിള്‍ഫൂള് എന്ന വിജി തമ്പി പടം കണ്ടു നമ്മളില്‍ എത്ര പേര്‍ ഫൂള്‍ ആയി? സുരാജ് വെഞ്ഞാരന്മൂടിന്റെ സ്ഥിരം തിരുവനന്തപുരം കോമഡി കണ്ടു തിരുവനന്തപുരം എന്ന് കേള്‍കുന്നത് കലിയായി തുടങ്ങിയിട്ടുണ്ട്. ഇന്ദ്രന്‍സിന്റെയും, ജഗതിയുടെയും, ഹരിശ്രീ അശോകന്ടെയും തുടങ്ങി കോമഡി താരങ്ങുളുടെ അസ്ഥിരമായ ഒരു സ്ഥാനത്താണ് സുരജിന്‍റെ ഇന്നത്തെ അവസ്ഥ. ഈ തിരക്കും ജാടയും 2012 പിറക്കുമ്പോള്‍ ഉണ്ടായാല്‍ ഭാഗ്യം. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന അസ്സല്‍ കോമഡി ചിത്രം കണ്ടു പൊട്ടിച്ചിരിച്ചതിനു ശിക്ഷ എന്ന പോലെയാണ് ലാല്‍ നമുക്ക് ഹരിഹര്‍ നഗര്‍ 2 ഉം പിന്നെ ഇന്‍ ഗോസ്റ്റ് ഹൌസ് ഉം തന്നത്. ജഗദീഷിന്റെ ഇന്‍ ഗോസ്റ്റ് ഹൌസ് ലെ അഭിനയം കണ്ടു സഹതാപം തോന്നി. പാവം നമ്മെ ചിരിപ്പിക്കാന്‍ എത്ര കഷ്ടപ്പെടുന്നു.
എന്തായാലും തിയേറ്ററില്‍ കേറാതെ നടത്തിയ ശ്രമമൊന്നും നമ്മുടെ നടന്മാരെയോ സംവിധായകരെയോ തെല്ലും അലോസരപ്പെടുതിയിട്ടില്ല. എന്ത് പടച്ചുവിട്ടാലും ഇവന്മാര്‍ കണ്ടോളും എന്ന നിലക്കാണ് പല സിനിമകളും ഇറങ്ങുന്നത്. അപ്പോള്‍ പിന്നെ ഒന്ന് കളിയാക്കാന്‍ doolsnews കൊടുത്ത ഏറ്റവും മോശം അവാര്‍ഡ് എന്ത് കൊണ്ടും നല്ലത് തന്നെ. സി ഡി യും ടിക്കറ്റ് കാശും വാങ്ങാന്‍ നമ്മുടെ നടന്മാരും മറ്റും എത്തുമോ എന്തോ?.
No comments:
Post a Comment