പുതിയതായി വാങ്ങിയ സ്ലൈടുമായി അത്യാഹ്ലാദത്തോടെ ആ രണ്ടാംക്ലാസ്സുകാരന്‍ റോഡു മുറിച്ചു കടക്കുകയായിരുന്നു. പക്ഷെ റോഡിന്‍റെ അക്കരെ ഉണ്ടായിരുന്ന കല്ലില്‍ തട്ടി മറിഞ്ഞു വീണു ആ പുത്തന്‍ സ്ലൈട്ടു പൊട്ടി പോകാന്‍ ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. തന്‍റെ കാലിലെ മുറിവില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോര കണ്ടല്ല മറിച്ച് തന്‍റെ പുത്തന്‍ സ്ലൈട് പൊട്ടി കിടക്കുന്ന കാഴ്ചയായിരുന്നു ആ വിദ്യാര്‍ത്ഥിയെ കരയിപ്പിച്ചത്. ഒത്തിരി ദിവസങ്ങള്‍ക് ശേഷം ഒരു പാട് വൈകിയിരുന്നു അവനു തന്‍റെ പാതി പൊട്ടിയ സ്ലൈടിനു പകരം പുതിയതൊന്നു കിട്ടിയത്. ഇനി തനിക്കൊരു പുതിയ സ്ലൈടിനു എന്ത് ചെയ്യുമെന്നും വീട്ടുകാരോട് എന്ത് പറയുമെന്നുമോക്കെയുള്ള ചിന്തകള്‍ അവന്‍റെ കരച്ചിലിന്‍റെ വേഗത കൂട്ടി. പുറകില്‍ നിന്നും ആരോ അവന്‍റെ തോളില്‍ തട്ടി. കരയുന്ന മുഖം തിരിച്ചു നോക്കിയ അവന്‍ തന്‍റെ ടീച്ചര്‍ വന്നതറിഞ്ഞു. ഇനി ടീച്ചറിന്‍റെ കൂടെ വഴക്ക് കേള്‍കണം എന്നാലോചിച്ചപ്പോള്‍ അവന്‍റെ തലയിലൂടെ ഇരുട്ട് പരക്കുന്നത് പോലെ തോന്നി. പിന്നെ കണ്ണ് തുറക്കുമ്പോള്‍ അവന്‍ കണ്ടത് താന്‍ ഒരു ആശുപത്രിയില്‍ ആണ്, ഒപ്പം ടീച്ചറും ഉണ്ട്. കയ്യിലേയും കാലിലെയും മുറിവുകളില്‍ മരുന്ന് വെച്ച് ആശുപത്രിയില്‍ നിന്നും ഇറങ്ങി ടീച്ചര്‍ അവനെ കൊണ്ട് പോയത് തൊട്ടടുത്ത കടയിലെക്കായിരുന്നു. പുതിയ സ്ലൈട് വാങ്ങി തന്ന ടീച്ചറിനോട് വേണ്ട എന്ന് പറയാനുള്ള കഴിവൊന്നും അപ്പോളവനുണ്ടയിരുന്നില്ല. പുതിയ സ്ലൈടും നെഞ്ചോടു ചേര്‍ത്ത് വച്ച് ടീച്ചറോട് ഒപ്പം സ്കൂളിലേക്ക് നടന്നു. അവന്‍റെ സഹപാഠിയും, ടീച്ചറിന്റെ മകനുമായ കൂട്ടുകാരനോട് തന്നെ ശ്രദ്ധിക്കാന്‍ പറഞ്ഞു ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോയി.
ഇന്നും ആ വിദ്യാര്‍ഥിയുടെ മനസ്സില്‍ പച്ചപിടിച്ചു കിടക്കുന്ന തന്‍റെ കണ്ണുകളില്‍ ഈറനണിയിക്കുന്ന ടീച്ചറെ കുറിച്ചുള്ള ഒരു ഓര്‍മ. വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞു. ഈ അടുത്ത കാലത്ത് അവന്‍ വീണ്ടും ആ സ്കൂളില്‍ വെറുതെ ഒന്ന് പോയി. ഓ.ന്‍. വി കുറുപ്പിന്‍റെ കവിതയിലെ പോലെ ആ സ്ക്കൂളിലും ഒരു നെല്ലിമാരമുണ്ടായിരുന്നു. അതില്‍ നിന്ന് ഒരു കായ് കിട്ടാന്‍ ഒരു പാട് കൊതിച്ചിരുന്നു അന്നൊക്കെ. പക്ഷെ ഇന്നത് ഇലകളില്ലാത്ത വെറുമൊരു അസ്ഥിപഞ്ജരം പോലെ ആ വിദ്യാലയതിനൊരു ഭാരമായി നില്‍കുന്ന കാഴ്ച ശരിക്കും വേദനിപ്പിക്കുന്നു. ആ വിദ്യാലയത്തിലെ ടീചെരമാരുടെ കുട്ടികള്‍ ആരും തന്നെ ഇന്ന് അവിടെ പഠിക്കുന്നില്ല. അവരെല്ലാം തന്നെ പുതിയതായി വന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്നു. എല്ലാവരും കൂടി ഈ സര്‍ക്കാര്‍ വിദ്യാലയത്തെ ഒരു രണ്ടാം തരമാക്കി മാറ്റിയിരിക്കുന്നു. ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിയ ഒരു ജോലിയായി അധ്യാപക വൃത്തി മാറി പോയി. വിദ്യാര്‍ഥികള്‍ അധ്യാപകരുടെ അരുമാല്ലതായി മാറി. തിരിച്ചും അങ്ങനെ തന്നെ. ഒരു MBBS സീറ്റിനു 50 ലക്ഷം വേണമെന്നായിരിക്കുന്നു. ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിക്കുന്ന ഇത്തരം ജോലി ചെയ്യുന്ന ആളുകളില്‍ നിന്നും എങ്ങനെ നമുക്ക് മനുഷ്യത്വം പ്രതീക്ഷിക്കാന്‍ പറ്റും?. നമ്മള്‍ നമ്മലല്ലതായി മാറി കൊണ്ടിരിക്കുന്നു...അല്ല മാറിപോയി. അയല്‍പക്കത്തെ കല്യാണത്തിന് പോലും പോകാന്‍ സമയമില്ലതയിരിക്കുന്നു. ഒരു പേരിനു വേണ്ടി വെറുതെയിരിക്കുന്ന അച്ഛനെയോ അമ്മയെയോ തള്ളി പറഞ്ഞയക്കുന്നു. എല്ലാം എന്തിനു വേണ്ടി? വെറും ഒരു 60 വര്‍ഷത്തെ ജീവിതം തള്ളി നീക്കാന്‍ വേണ്ടി...സഹാജീവികളെയോ അയല്പക്കതെയോ വേദനകളും സന്തോഷങ്ങളും നമ്മുടേത് കൂടെയായി കണക്കാക്കാന്‍ പറ്റുന്നില്ലെങ്കില്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ എന്ത് വ്യത്യാസം? ഒരു ശാസ്ത്രത്തിനും ഒരു റെക്നോലോജിക്കും ഒരിക്കലും ഒരു നല്ല മനുഷ്യനെയോ സമൂഹത്തെയോ സൃഷ്ടിക്കാന്‍ പറ്റില്ല എന്നത് ഒരു യാദാര്‍ത്ഥ്യം. മിഥ്യയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നെത്തുമ്പോഴേക്കും അസ്സ്വസ്ഥതെയുടെയും അസുഖം അങ്ങളുടെയും പടുകുഴികളിലേക്ക് പതിച്ചിരിക്കും
No comments:
Post a Comment