ചെട്ടിപ്പടി ജി എല്‍ പി എസ് ന്‍റെ ഫേസ് ബുക്ക് പേജില്‍ ജോയിന്‍ ചെയ്തു. ഒരു പാട് ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി. അന്നൊക്കെ എല്ലാ വെള്ളിയാഴ്ചകളിലും ആ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടാകുമായിരുന്നു. ഒരു പെണ്‍കുട്ടി ആ പരിപാടികളില്‍ പങ്കെടുത്തു പാട്ട് പാടി വളെരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറി. ആയിടെ അവിടെ അരങ്ങേറിയ ഒരു സ്റ്റേജ് പ്രോഗ്രാമിലും പങ്കെടുത്തു നാട്ടിലും അവള്‍ സംസാരവിഷയമായി. എല്ലാവരും അവളിലെ ഗായികയെ കുറിച്ച് സംസാരിക്കാനും ഭാവിയിലെ ഒരു പാട്ടുകാരിയായും ഒക്കെ ചിലര്‍ പറയാന്‍ തുടങ്ങി. അങ്ങനെ അന്നത്തെ ആ സ്റ്റേജ് പ്രോഗ്രാമ്മിന്റെ സമ്മാന ദാന ദിവസം വന്നു ചേര്‍ന്നു. ഞാനും കൂട്ടുകാരും സ്കൂളിന്റെ ഓഫീസില്‍ നിരത്തി വച്ചിരിക്കുന്ന ട്രോഫികളില്‍ തെല്ലു അസൂയയോടു കൂടി നോക്കി നില്‍ക്കുകയായിരുന്നു. പെട്ടെന്ന്മുകളില്‍ പറഞ്ഞ പാട്ടുകാരിയും കൂട്ടുകാരും അവിടെ എത്തി. ട്രോഫികളില്‍ നോക്കി നിന്ന ഞങ്ങളോട് ഇത്തിരി പുച്ചതോട് കൂടിയും അഹങ്കരത്തോട് കൂടിയും കളിയാക്കി കൊണ്ട് പറഞ്ഞു "നോക്കി നിന്നോ നിങ്ങള്‍ക്ക് എല്ലാര്ക്കും കിട്ടും". ഞങ്ങള്‍ക്ക് പ്രത്യകിച്ചു പറയാനൊന്നും പറ്റാത്ത സാഹചര്യമയിരുന്നത് കൊണ്ടും സ്കൂളിലെ സൂപര്‍ സ്റ്റാര്‍ ആയതു കൊണ്ടും ഞങ്ങള്‍ പെട്ടെന്ന് തടി തപ്പി. അന്ന് വൈകീട്ട് ഹെഡ് മാസ്റ്ററില്‍ നിന്നും അവള്‍ ട്രോഫികള്‍ ഏറ്റു വാങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഒരു ചെറിയ കളിയക്കലയിരുന്നെങ്കിലും അത് മനസ്സില്‍ ഒരിക്കലും മായാതെ പറ്റിക്കിടന്നു. കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ ഹോസ്പിറ്റലില്‍ പോകേണ്ട സാഹചര്യമുണ്ടായി. തികച്ചും അപ്രതീക്ഷിതംയി അവളെ അവിടെ കാണുകയുണ്ടായി. വെള്ള വസ്ത്രത്തില്‍ ഒരു നേഴ്സ് രൂപത്തില്‍ ജീവിതത്തിലെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന ഒരു പെണ്ണായി. അന്നത്തെ ആ സംഭവം ഒരിക്കല്‍ കൂടി മിന്നി മഞ്ഞു. അതൊന്നും അവള്‍ ഓര്‍ക്കുന്നുണ്ടാവില്ല. എന്നെ തന്നെ അറിയുമോ എന്തോ. പക്ഷെ അന്നവിടെ നിന്നും മടങ്ങുമ്പോള്‍ മനസ്സില്‍ നിന്നും ഒരു കൊച്ചു ദേഷ്യം അലിഞ്ഞു പോയതായും, ജീവിതം ആരെ എങ്ങിനെയൊക്കെ മാറ്റിമറിക്കുന്നു എന്നും ചിന്തിച്ചു പോയി
No comments:
Post a Comment